ചെങ്കൽ സായികൃഷ്ണ പബ്ലിക് സ്കൂൾ

Saturday 19 July 2025 12:55 AM IST

തിരുവനന്തപുരം: ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിൽ കലോത്സവമായ സായി ഫസ്റ്റ് 2025 എഴുത്തുകാരൻ ജഗദീഷ് കോവളം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ മോഹനകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ അക്കാദമി ഡയറക്ടർ ആർ.രാധാകൃഷ്ണൻ,പ്രിൻസിപ്പൽ രേണുക,കുട്ടികളുടെ പ്രതിനിധികളായ അഭിജിത്,രോഹിത് കൃഷ്ണ, വേദിക എന്നിവർ സംസാരിച്ചു.മാസ്റ്റർ കൈലാസ്,ഇൻസ്‌ട്രുമെന്റ് മ്യൂസിക് അദ്ധ്യാപകൻ അനിൽ കുമാർ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.വിവിധ വേദികളിലായി ഇന്നലെ ആരംഭിച്ച കലാ മത്സരം ഇന്ന് സമാപിക്കും.