സൗജന്യ മെഡിക്കൽ ക്യാമ്പ്
Saturday 19 July 2025 12:59 AM IST
കോവളം : പാച്ചല്ലൂർ ദേവി നഗർ റസിഡന്റ്സ് അസോസിയേഷൻ പരിധിയിൽ നൂറാണി ആയുർവേദ ഹോസ്പിറ്റൽ ആർ.പി ലബോറട്ടറിയുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഫോർട്ട് എ.സി ഷിബു നിർവഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജീവിലാൽ.എസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഭിലാഷ് ആർ.എസ്,തിരുവല്ലം വാർഡ് കൗൺസിലർ സത്യാവതി,തിരുവല്ലം പൊലീസ് എസ്.എച്ച്.ഒ പ്രദീപ്,നൂറാണി ആയുർവേദ ഹോസ്പിറ്റൽ എം.ഡി പരമേശ്വരൻ,ആർ.പി ലബോറട്ടറി എം.ഡി ദീപ്തി,ദേവി നഗർ റസിഡന്റ്സ് അസോസിയേഷൻ ട്രഷറർ അജിത്കുമാർ, എക്സിക്യൂട്ടീവ് മെമ്പർ ചന്ദ്രസേനൻ എന്നിവർ സംസാരിച്ചു.