ഉന്നതവിദ്യാഭ്യാസ അലുമ്നി കോൺക്ലേവ് തിരുവനന്തപുരത്ത്
Saturday 19 July 2025 1:59 AM IST
തിരുവനന്തപുരം: കേരളത്തെ ആഗോള വിദ്യാഭ്യാസ ഹബായി ഉയർത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതല അലുമ്നി കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ടാഗോർ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.വിദ്യാർത്ഥികൾക്ക് മെന്ററിംഗ്,ഇന്റേൺഷിപ്പ്, ഗവേഷണത്തിനും തൊഴിലിനുമുള്ള അവസരങ്ങൾ എന്നിവയുടെ സാദ്ധ്യതകൾ കോൺക്ലേവിൽ ചർച്ച ചെയ്യും.സ്ഥാപനങ്ങളുടെ വികസനത്തിനുള്ള ധനസഹായം, സ്കോളർഷിപ്പുകൾ തുടങ്ങിയ കാര്യങ്ങളിൽ പൂർവവിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.