വോട്ടിംഗ് പ്രായം 16 ആക്കാൻ യു.കെ
Saturday 19 July 2025 7:17 AM IST
ലണ്ടൻ: യു.കെയിൽ വോട്ടിംഗ് പ്രായം 18ൽ നിന്ന് 16 ആയി കുറയ്ക്കും. തിരഞ്ഞെടുപ്പിൽ യുവാക്കളുടെ പങ്കാളിത്തവും വിശ്വാസവും ഉയർത്തുന്നതിന്റെ ഭാഗമായാണ് നീക്കം. തീരുമാനം അടുത്ത പൊതുതിരഞ്ഞെടുപ്പിൽ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. ഇതുസംബന്ധിച്ച നിയമനിർമ്മാണം പാർലമെന്റിൽ അവതരിപ്പിക്കും. കഴിഞ്ഞ വർഷം ജൂലായിൽ അധികാരത്തിലേറിയ പ്രധാനമന്ത്രി കിയർ സ്റ്റാമറുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിൽ ഒന്നായിരുന്നു വോട്ടിംഗ് പ്രായം കുറയ്ക്കുന്നത്.