ട്രംപിന്റെ പാക് സന്ദർശനം: പ്രചാരണം തള്ളി യു.എസ്

Saturday 19 July 2025 7:19 AM IST

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്‌തംബർ 18ന് പാകിസ്ഥാൻ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാക് മാദ്ധ്യമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിപ്പിച്ചത്. വൈറ്റ് ഹൗസിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ പാക് മാദ്ധ്യമങ്ങൾ വാർത്ത പിൻവലിച്ചു.സ്ഥിരീകരണമില്ലാതെ വാർത്ത സംപ്രേക്ഷണം ചെയ്തതിന് പ്രമുഖ പാക് ചാനൽ ക്ഷമാപണവും നടത്തി. സെപ്തംബർ 17 മുതൽ 19 വരെ ട്രംപ് യു.കെ സന്ദർശനത്തിലായിരിക്കുമെന്ന് യു.എസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജോർജ് ഡബ്ല്യു. ബുഷ് ആണ് പാകിസ്ഥാൻ സന്ദർശിച്ച അവസാന യു.എസ് പ്രസിഡന്റ്. 2006ലായിരുന്നു ഇത്.