മുറിയുടെ ഈ വശത്തേക്ക് തലവച്ച് കിടന്നുറങ്ങരുത്; മടിയന്മാരാകുക മാത്രമല്ല പണം പോകും, രോഗങ്ങൾ വരാനും സാദ്ധ്യത
Saturday 19 July 2025 11:45 AM IST
വീടുവയ്‌ക്കുമ്പോൾ വാസ്‌തു നോക്കുന്നവരാണ് ഭൂരിഭാഗവും. വീടിന്റെ മാത്രമല്ല അവിടെ ജീവിക്കുന്നവരുടെയും ഐശ്വര്യത്തിനും സമ്പദ്‌സമൃദ്ധിക്കും വേണ്ടിയാണ് വാസ്‌തു നോക്കുന്നത്. അതിനാൽ ഉറങ്ങുമ്പോൾ പോലും വാസ്‌തു ശാസ്‌ത്രത്തിലെ രീതി പിന്തുടരുന്നത് നിങ്ങൾക്ക് സഹായകരമാകും. ഇതല്ല എങ്കിൽ പല തരത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങളെ തേടിയെത്തുന്നത് കാണാം. അതിനാൽ, ഉറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട വാസ്‌തുപരമായ ചില കാര്യങ്ങൾ അറിയാം.
- കിഴക്ക് - ഉറങ്ങുമ്പോൾ തല വയ്‌ക്കാൻ ഏറ്റവും ഉത്തമമായ ദിക്കെന്നാണ് കിഴക്കിനെ പറയുന്നത്. പ്രത്യേകിച്ച് ആദ്ധ്യാത്മിക ഉയർച്ച ആഗ്രഹിക്കുന്നവർ കിഴക്കോട്ട് തലവച്ച് ഉറങ്ങുന്നതാണ് ഉത്തമം.
- തെക്ക് - കുടുംബ ജീവിതം നയിക്കുന്നവർ തെക്കോട്ട് തലവച്ച് കിടക്കുന്നതാണ് നല്ലത്. ജീവശക്തി കൂട്ടാനും ധനസമ്പാദമത്തിനായി ഊർജസ്വലമായി പ്രവർത്തിക്കാനും ഈ ദിശയിലേക്ക് തലവച്ച് കിടന്നുറങ്ങുന്നത് സഹായിക്കും.
- പടിഞ്ഞാറ് - ഈ ദിശയിലേക്ക് ഒരിക്കലും തലവച്ച് ഉറങ്ങാൻ പാടില്ലെന്നാണ് പറയുന്നത്. രോഗങ്ങൾക്ക് കാരണമാകും. മാത്രമല്ല, ശരീരത്തിലേക്ക് ആവശ്യത്തിനുള്ള ഈർജപ്രവാഹം എത്താത്തതിനാൽ ആലസ്യം, മടി, അമിത ചെലവ് എന്നിവയുണ്ടാകാനും സാദ്ധ്യതയുണ്ട്. സൂര്യൻ അസ്‌തമിക്കുന്ന ദിശയാണ് പടിഞ്ഞാറ്. അതിനാൽ, ഊർജം നഷ്‌ടപ്പെടുന്ന ദിശ കൂടിയാണിത്.
- മാനസിക പിരിമുറുക്കത്തിനും ശാരിരീത പ്രവർത്തനങ്ങൾ കുറയുന്നതിനും വടക്ക് ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നത് കാരണമാകും. മാത്രമല്ല, രോഗങ്ങൾ വരാനും സാദ്ധ്യത ഏറെയാണ്.