ആരോഗ്യമുള്ള മുടിക്ക് പ്രകൃതിദത്ത പരിഹാരം, ഈ നാല് സാധനങ്ങൾ ഉപയോഗിച്ചാൽ നരയും മുടികൊഴിച്ചിലും മാറും
നരയും മുടികൊഴിച്ചിലും പലരും നേരിടുന്ന സൗന്ദര്യപ്രശ്നങ്ങളിൽ ഒന്നാണ്. ഇതിനു വേണ്ടി മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഷാമ്പുവും എണ്ണയുമൊക്ക വാങ്ങി തലയിൽ തേച്ച് പണി വാങ്ങുന്നവരാണ് നമ്മളിൽ പലരും. എന്തൊക്കെ ചെയ്തിട്ടും ഒരു ഫലവും കാണുന്നില്ലെന്ന് പറഞ്ഞ് പരിഭവിക്കുന്നവർ ഇനി വിഷമിക്കേണ്ട. അകാല നരയെ നേരിടാനും ആരോഗ്യകരമായ മുടിക്കായുള്ള വഴികളാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ പരീക്ഷിച്ചു നോക്കാവുന്ന ഫലപ്രദമായ ചില ആയുർവേദ കൂട്ടുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
നെല്ലിക്കയാണ് ഒന്നാമത്തെ കൂട്ട്. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ നെല്ലിക്ക, അകാല നരയെ സാവധാനത്തിലാക്കാൻ സഹായിക്കുന്നു. നെല്ലിക്ക ചേർത്ത് തിളപ്പിച്ച വെളിച്ചെണ്ണ ആഴ്ചയിൽ രണ്ടുതവണ മുടിയിൽ പുരട്ടിയാൽ മികച്ച പരിഹാരം കാണാൻ കഴിയും.
അടുത്തതായി ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ബിയും അടങ്ങിയ കറിവേപ്പിലയാണ്. മുടിയുടെ സ്വാഭാവിക നിറം പുനഃസ്ഥാപിക്കുകയും അകാല നരയെ തടയുകയും ചെയ്യുന്നു. കറിവേപ്പില വെളിച്ചെണ്ണയിൽ തിളപ്പിച്ച് തണുപ്പിച്ച് ആഴ്ചയിൽ മൂന്നോ നാലോ തവണ മുടിയിൽ പുരട്ടിയാൽ മതിയാകും.
നാലാമതായി രാസവസ്തുക്കളൊന്നുമില്ലാതെ നരയെ മറയ്ക്കുന്ന വിദ്യയാണ് മൈലാഞ്ചി അഥവാ ഹെന്ന. കൂടുതൽ ഗുണങ്ങൾക്കായി നെല്ലിക്ക, കാപ്പിപ്പൊടി എന്നീ വസ്തുക്കൾക്കൊപ്പം മൈലാഞ്ചി പൊടി കലർത്തണം. ഇവ തേച്ചാൽ നമ്മുടെ മുടി കൂടുതൽ ശക്തി പ്രാപിക്കും. അടുത്തത് തുമ്പ മുക്കുറ്റി അടക്കമുള്ള ദശപുഷ്പതൈലമാണ്.നാട്ടുവൈദ്യത്തിൽ പ്രധാനപ്പെട്ട ദശപുശ്പങ്ങൾക്കൊണ്ടുള്ള എണ്ണ മുടിയുടെ ആരോഗ്യം സുഗമമായി നിലനിർത്തുന്നു. ഇത് നരയെ തുരത്തി സ്വാഭവികമായി മുടിയെ കറുപ്പിക്കുന്നു. ആഴ്ചയിൽ രണ്ടുതവണയെങ്കിലും ഇത് മുടിയിൽ പുരട്ടുക.
ആഹാരക്രമങ്ങളിലും വേണ്ട രീതിയിൽ ശ്രദ്ധപുലർത്തണം. എള്ള്, ഇലക്കറികൾ, പയർവർഗ്ഗങ്ങൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ മുടി ഉള്ളിൽ നിന്ന് പോഷിപ്പിക്കും. രക്തയോട്ടം കൂട്ടാനും മുടിവളരുന്നതിനും ചൂടുള്ള വെളിച്ചെണ്ണ അല്ലെങ്കിൽ ഹെർബൽ ഓയിലുകൾ ഉപയോഗിച്ച് തല പതിവായി മസാജ് ചെയ്യുന്നതും നല്ലതാണ്. മാനസികസമ്മർദ്ദം കുറയ്ക്കാൻ യോഗയും ധ്യാനവും പരിശീലിക്കുന്നതിലൂടെ, മുടി കൊഴിച്ചിലും നരയും മാറാൻ സഹായിക്കും.