പഠനോപകരണ വിതരണം
Sunday 20 July 2025 12:19 AM IST
കുറിച്ചി : ജില്ലയിലെ വിവിധ വിദ്യാലയങ്ങൾക്ക് മഹാത്മാഗാന്ധി സേവാ സൊസൈറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.രാജഗോപാൽ, കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി മുരളി, മഹാത്മഗാന്ധി സേവാ സൊസൈറ്റി പ്രസിഡന്റ് ടി.എസ് സലിം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ ബാബു, ഗ്രാമപഞ്ചായത്ത് അംഗം എബിസൺ ഏബ്രഹാം, എ.വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് എസ്.ടി ബിന്ദു എന്നിവർ പങ്കെടുത്തു.