ഫ്യൂച്ചർ ട്രെയിനിംഗ് സീരീസിന് തുടക്കം

Sunday 20 July 2025 12:20 AM IST

ചങ്ങനാശേരി : കലാലയ വിദ്യാർത്ഥികൾക്കായി ജെ.സി.ഐ ഇന്ത്യ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ പരിശീലന പരമ്പരയ്ക്ക് തുടക്കം.

വ്യത്യസ്ത പരിശീലന പരിപാടികൾ എസ്.ബി കോളേജിൽ നടത്തുന്നതിനുള്ള എം.ഒ.യു രേഖയിൽ പ്രിൻസിപ്പൽ പ്രൊഫ.ടെഡി സി.കാഞ്ഞൂപറമ്പിലും ചങ്ങനാശേരി ജെ.സി.ഐ പ്രസിഡന്റ് ഡോ.ജോർജി ജോർജ് കുരുവിളയും ഒപ്പുവച്ചു. ആദ്യദിന പരിശീലന പരിപാടിയിൽ ഡോ.വി.കെ രാധാകൃഷ്ണൻ,ഡോ. ജിമി ജോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ജെ.സി.ഐ മുൻ നാഷണൽ പ്രസിഡന്റ് അനീഷ് സി.മാത്യു മുഖ്യാതിഥിയായി. ഡോ.രഞ്ജിത് തോമസ്, അർജുൻ മാത്യൂസ്, റിസാൻ നിസാർ, സച്ചു ലൂയിസ്, ചെറിയാൻ മാത്യു, ഡോ.എലിസബത് അന്ന സാമുവൽ, രഞ്ജിത് ആൻഡ് റൂസ്, റൂബൻ ജേക്കബ് ചാണ്ടി എന്നിവർ പങ്കെടുത്തു.