ലഹരി വിരുദ്ധ ബോധവത്കരണം
Sunday 20 July 2025 12:22 AM IST
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സേ ടു നോ ഡ്രഗ്സ് ക്യാമ്പയിൻ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ലഹരി ഉപയോഗത്തിലേക്ക് നീങ്ങുന്നത് തടയാനും, അവബോധം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ക്യാമ്പയിൻ നടത്തിയത്. കോളേജ് സെമിനാർ ഹാളിൽ നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി പ്രിൻസിപ്പൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ടി.ആർ രജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈക്കം എക്‌സൈസ് പ്രിവന്റീവ് ഓഫീസർ അശോക് ബി.നായർ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. സുമിത്ര ശിവദാസ് മേനോൻ പ്രസംഗിച്ചു.