കാപ്പ ചുമത്തി ജയിലിടച്ചു

Sunday 20 July 2025 1:02 AM IST

പറവൂർ: വടക്കേക്കര പൂയ്യപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണനെ (26) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിടച്ചു. വിവിധ സ്റ്റേഷൻ പരിധികളിൽ കവർച്ച, മോഷണം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2024 ഡിസംബർ മുതൽ ജനുവരി 27 വരെ പെരുമ്പാവൂർ, പുത്തൻവേലിക്കര, മുളവുകാട്, ഏറ്റുമാനൂർ, കടുത്തുരുത്തി എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ ആറ് മോഷണ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. റൂറൽ ജില്ലാ പൊലീസ് എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷാണ് ഉത്തരവിട്ടത്. വടക്കേക്കര സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.