ജിത്തു മാധവന്റെ ചിത്രത്തിൽ സൂര്യ
ആവേശം എന്ന ബ്ളോക് ബസ്റ്ററിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂര്യ നായകൻ. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ഇതാദ്യമായാണ് തമിഴ് ചിത്രം സംവിധാനം ചെയ്യുന്നത്.
സൂര്യയുടെ 50-ാം പിറന്നാൾ ദിനമായ ജൂലായ് 23ന് ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം . സൂര്യ നായകനായി ആർ. ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് എന്ന ചിത്രത്തിന്റെ ടീസർ പിറന്നാൾ ദിനത്തിൽ പുറത്തിറങ്ങും. അതേസമയം
മലയാളത്തിൽ ഒരു പ്രമുഖ നടൻ ഉൾപ്പെടെ കൂടുതൽ താരങ്ങൾ സൂര്യ- ജിത്തു മാധവൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൂര്യയോടൊപ്പം പ്രധാന കഥാപാത്രമായി മോഹൻലാലിനെ പരിഗണിച്ചതാണ്. എന്നാൽ മോഹൻലാൽ ഇതുവരെ സമ്മതം മൂളിയിട്ടില്ല. സൂര്യ 47 എന്ന് താത്കാലികമായി പേരിട്ട ചിത്രൽ മലയാളത്തിൽനിന്ന് കൂടുതൽ താരങ്ങൾ ഉണ്ടാകും. ജിത്തു മാധവന്റെ രണ്ടാമത്തെ ചിത്രമായ ആവേശം കേരളത്തിൽ മാത്രമല്ല തമിഴ് നാട്ടിലും ബോക്സ് ഒാഫീസ് ഹിറ്റായി മാറിയിരുന്നു. ആഗോളതലത്തിൽ 150 കോടിയിലധികം നേടി. അതേസമയം മഞ്ഞുമ്മൽ ബോയ്സിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിത്തു മാധവൻ ആണ് . വിജയ് ചിത്രം ജനനായകന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസും തെസ്പിയൻ ഫിലിംസും ചേർന്നാണ് നിർമ്മാണം.