സംവിധാനം ജോർജ് സർ, സ്ത്രൈണ ഭാവം; ഡയമണ്ട് നെക്‌ളസ് അണിഞ്ഞ് മോഹൻലാൽ

Sunday 20 July 2025 6:00 AM IST

വലിയ ഡയമണ്ട് നെക്‌ളസ് അണിഞ്ഞ് അല്പം സ്ത്രണൈ ഭാവത്തിൽ മോഹൻലാൽ. ഒരു ജുവലറിക്കുവേണ്ടി മോഹൻലാലും പ്രകാശ് വർമ്മയും അഭിനയിച്ച പരസ്യചിത്രം ആണ് സൈബിറടങ്ങളിൽ വൈറലാകുന്നത്. ആഭരണങ്ങൾ അണിഞ്ഞ് സ്ത്രൈണഭാവത്തിൽ ചുവടുവയ്ക്കുന്ന മോഹൻലാലിന്റെ രംഗങ്ങൾ കൈയടി നേടുന്നു. പ്രകാശ് വർമ്മ ആണ് പരസ്യചിത്രത്തിന്റെ സംവിധായകൻ.

ജുവലറി പരസ്യങ്ങളിൽ പലപ്പോഴും സ്ത്രീകളാണ് സ്ഥിരം മുഖങ്ങൾ. എന്നാൽ ഡയമണ്ട് നെക്‌ളസ് അണിഞ്ഞ് മോഹൻലാൽ എത്തിയപ്പോൾ അത് പരമ്പരാഗതമായ രീതികളെ പൊളിച്ചെഴുതുകയായിരുന്നുവെന്ന് ആരാധകർ. നിങ്ങളെ ഒാർത്ത് അഭിമാനിക്കുന്നുവെന്ന് നടി ഖുശ്ബു സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. മോഹൻലാലിന്റെ

തുടരും എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിൽ ജോർജ് സാർ എന്ന കഥാപാത്രമായി എത്തി പ്രകാശ് വർമ്മ പ്രേക്ഷകരെ വിസ്മയിപ്പിച്ചതാണ്.ഇരുവരെയും വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞതിന്റെ ആഹ്ളാദമാണ് ആരാധകർക്ക്.പരസ്യ

ചിത്രത്തിലെ അളിവേണിയെന്തു ചെയ്‌വൂ എന്ന പദത്തിലെ വരികൾ മോഹൻലാലിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്ന് മോഹൻലാൽ തന്നോട് പറഞ്ഞതായി മുതിർന്ന മാധ്യമപ്രവർത്തകൻ എ. ചന്ദ്രശേഖർ സമൂഹമാധ്യമത്തിൽ കുറിച്ചു.