കൂലിയുടെ വിതരണം എച്ച്.എം അസോസിയേറ്റ്സ്
രജനികാന്ത് ചിത്രം കൂലി, വിജയ് സേതുപതി ചിത്രം തലൈവൻ തലൈവി എന്നീ ചിത്രങ്ങളുടെ കേരളത്തിലെ വിതരണ അവകാശംജി.സി.സിയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ എച്ച്.എം അസോസിയേറ്റ്സ് സ്വന്തമാക്കി. വിജയ് സേതുപതിയും നിത്യ മേനനും അഭിനയിച്ച 'തലൈവൻ തലൈവി'യാണ് ആദ്യം റിലീസ് ചെയ്യുന്ന ചിത്രം. ജൂലായ് 25 ന് പ്രദർശനത്തിന് എത്തും. സൺ പിക്ചേഴ്സ് നിർമിച്ച ബ്രഹ്മാണ്ഡ ചിത്രമായ 'കൂലി'യുടെ വിതരണാവകാശം വൻ തുകയ്ക്കാണ് സ്വന്തമാക്കിയത്.രജനികാന്ത്,ആമിർ ഖാൻ, നാഗാർജ്ജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ,സൗബിൻ ഷാഹിർ, പൂജ ഹെഗ്ഡെ എന്നിവർ അഭിനയിച്ച 'കൂലി ആഗസ്റ്റ് 14ന് ലോകവ്യാപകമായി പ്രദർശനത്തിന് എത്തും. സൂപ്പർ താര ചിത്രങ്ങളുടെ വലിയ ആരാധകരായ മലയാളി പ്രേക്ഷകർക്കു വേണ്ടി ബിഗ് ബഡ്ജറ്റ് ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിച്ച് വിതരണ രംഗത്ത് സജീവമായി തുടരുമെന്ന് എച്ച്.എം അസോസിയേറ്റ്സ് എം.ഡി. ഡോ. ഹസ്സൻ മുഹമ്മദ് വ്യക്തമാക്കി.