ഉമ്മൻചാണ്ടി അനുസ്മരണം
Sunday 20 July 2025 1:43 AM IST
കല്ലമ്പലം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷിക ദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വഞ്ചിയൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ് മേവർക്കൽ നാസർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മെമ്പർ എം.കെ ജ്യോതി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ.സുരേന്ദ്ര കുറുപ്പ്, മുൻ മണ്ഡലം പ്രസിഡന്റ് എസ്.ജാബിർ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് താഹിർ വഞ്ചിയൂർ, അഡ്വ.എ.നാസിമുദ്ദീൻ, വാർഡ് പ്രസിഡന്റ് എ.സബീർഖാൻ,പ്രവാസി കോൺഗ്രസ് നേതാവ് നാസർ പള്ളിമുക്ക് തുടങ്ങിയവർ പങ്കെടുത്തു.