താടിയെടുത്ത് മീശ പിരിച്ച് മോഹൻലാൽ
Sunday 20 July 2025 6:00 AM IST
ഭ.ഭ. ബ ഗാനചിത്രീകരണം പൂർത്തിയായി
താടി ട്രിം ചെയ്ത് മീശ പിരിച്ച ലുക്കിൽ മോഹൻലാൽ. ഭ.ഭ. ബ സിനിമയിലെ മോഹൻലാലിന്റെ ലുക്ക് ആണിതെന്ന് ആരാധകർ. ഒരിടവേളയ്ക്കുശേഷം മോഹൻലാലിനെ മീശപിരിച്ച് കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ. ഭ. ബയിൽ അതിഥി വേഷത്തിൽ ആണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലും ദിലീപും ഒരുമിച്ചുള്ള ഗാന ചിത്രീകരണം പൂർത്തിയായി. മോഹൻലാൽ പങ്കെടുക്കുന്ന ഒരു ഫൈറ്റ് ,സീൻ കൂടിയുണ്ട്. മോഹൻലാലും ദിലീപും സഹോദരൻമാരായി അഭിനയിക്കുന്നു എന്നാണ് വിവരം. അതേസമയം സ്വകാര്യ സന്ദർശനത്തിന് ഇൗമാസം 25ന് വിദേശത്തുപോകാൻ ഒരുങ്ങുകയാണ് മോഹൻലാൽ. മടങ്ങിവന്നശേഷം ഭ.ഭ.ബ യുടെ തുടർ ചിത്രീകരണത്തിൽ പങ്കെടുക്കും.