ഉമ്മൻ‌ചാണ്ടി അനുസ്മരണ യാത്ര

Sunday 20 July 2025 1:54 AM IST

കല്ലമ്പലം: മണമ്പൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ‌ചാണ്ടി അനുസ്മരണ യാത്രയും മണമ്പൂർ ഗവ: ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണപ്പൊതി വിതരണവും സംഘടിപ്പിച്ചു. നാലുമുക്ക് മുതൽ ആശുപത്രിമുക്ക് വരെയാണ് അനുസ്മരണ യാത്ര സംഘടിപ്പിച്ചത്.മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ഇ. പി.സവാദ് ഖാൻ, നേതാക്കളായ പി.സജീവ്, എസ്.സുരേഷ് കുമാർ,പി.ജെ.നഹാസ്, മണനാക്ക് ഷിഹാബുദീൻ,ഉല്ലാസ് സിറാജ്,ആർ.എസ്.രഞ്ജിനി,ഒലീദ് കുളമുട്ടം,കിനാലുവിള അസീസ്, ഇക്ബാൽ കുളമുട്ടം,പ്രേമചന്ദ്രൻ കവലയൂർ തുടങ്ങിയവർ പങ്കെടുത്തു.