പരുന്തുംപാറ റോഡിൽ പാറ വീണു 

Sunday 20 July 2025 11:21 PM IST

പീരുമേട്: പരുന്തുംപാററോഡിൽ ഇന്നലെ പുലർച്ചെ മലമുകളിൽ നിന്ന് കൂറ്റൻപാറ ഉരുണ്ട്‌റോഡിൽ വീണു. തുടർന്ന് നാട്ടുകാരുംവാഹന ഡ്രൈവർമാരും എത്തിയാണ് പാറ റോഡിന്റെ വശത്തേക്ക് മാറ്റിയത്. നിരന്തരമായി ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പടെ കടന്നുപോകുന്ന റോഡാണ് കല്ലാർ, പരുന്തുംപാററോഡ്. മഴയും,കോടമഞ്ഞുമുള്ളതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത ഇവിടെ കൂടുതലായിരുന്നു. പാറ മാറ്റിയതോടെയാണ് വാഹന യാത്രികർക്ക് ആശ്വാസമായത്.