കെ.എസ്.എസ്.പി.യു വനിതാഫോറം ശില്പശാല
കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ വനിതാ ഫോറത്തിന്റെ മണ്ഡലം, നിയോജകമണ്ഡലം, ജില്ലാ ഭാരവാഹികൾക്ക് ഏകദിന നേതൃത്വപരിശീലനം ചങ്ങാതിക്കൂട്ടം ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. വനിതാഫോറം സംസ്ഥാന സെക്രട്ടറി ടി.വനജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ, സി.രത്നാകരൻ, പി.സി.സുരേന്ദ്രൻ നായർ, തങ്കമ്മാ വേലായുധൻ എന്നിവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണനും വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് വാസന്തി മക്കത്തും ക്ലാസെടുത്തു. സംസ്ഥാന കൗൺസിലർ എ. ഭാരതീദേവി, ജില്ലാ കമ്മിറ്റി അംഗം ഇ. സുശീല എന്നിവർ ചർച്ച അവലോകനം ചെയ്തു. സമാപന സമ്മേളനത്തിൽ തോമസ് മാത്യു, ശാന്തമ്മ ഫിലിപ്പ്, ബാബു മണിയങ്ങാനം, സി.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ലിസ്സമ്മ ജേക്കബ് സ്വാഗതവും പി.പി.ലസീത നന്ദിയും പറഞ്ഞു.