ജോയന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് ഉപവാസം
കാഞ്ഞങ്ങാട്: ബാങ്ക് ദേശസാൽക്കരണ ദിനമായ ഇന്നലെ കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ട ഉപവാസം എൻ.എ.നെല്ലിക്കുന്നു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ.എ.അശോകൻ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരള ജില്ലാ പ്രസിഡന്റ് പി.പി.ജെ.നായർ അദ്ധ്യക്ഷത വഹിച്ചു. സി ഐ.ടി.യു ഏരിയാ സെക്രട്ടറി കെ.വി.രാഘവൻ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ടി.കൃഷ്ണൻ, കെ.മോഹനൻ, കെ.വി.ഗോവിന്ദൻ കെ.രാഘവ പൊതുവാൾ , അഡ്വ.കെ.വി.രാമചന്ദ്രൻ,കെ.വി. വിശ്വനാഥൻ,കെ.പി.സേതുമാധവൻ എൻ.വി ബാബു , ഇ.പി. സുരേഷ്, രാഘവൻ, പി.വി.പവിത്രൻ, സി പി.നരേന്ദ്രൻ, കൃഷ്ണൻ പത്താനത്ത്, എം.വിജയൻ തുടങ്ങിയവർ സംസാരിച്ചു. വി.മനോജ് സ്വാഗതവും പി. കുമാരൻ നായർ നന്ദിയും പറഞ്ഞു . സമാപനയോഗം പി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.