തിരഞ്ഞെടുപ്പ് അട്ടി മറിക്കാൻ നീക്കമെന്ന് ലീഗ്
പയ്യന്നൂർ:തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൽ ജനവികാരം എതിരാകുമെന്ന മനസ്സിലാക്കിയ സി.പി.എം.അട്ടിമറിയിലൂടെ വിജയിക്കാനുള്ള ശ്രമത്തിലാണെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ് അഡ്വ: അബ്ദുൽ കരീം ചേലേരി ആരോപിച്ചു. അശാസ്ത്രീയവും മാനദണ്ഡങ്ങൾ പാലിക്കാതെയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും വാർഡുകൾ വെട്ടിമുറിച്ച് വോട്ടർമാർക്ക് പ്രയാസം സൃഷ്ടിക്കുന്ന വിധത്തിൽ സിപി.എം. കേന്ദ്രങ്ങളിൽ ബൂത്തുകൾ സ്ഥാപിച്ചുള്ള പ്രവൃത്തനങ്ങളാണ് നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ മുസ്ലിംലീഗ് മുൻസിപ്പൽ, പഞ്ചായത്ത് ഭാരവാഹികളുമായി നടത്തിയ മുഖാമുഖത്തിന്റെ ജില്ലാതല ഉദ്ഘാടനം പയ്യന്നൂരിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇഖ്ബാൽ കോയിപ്ര സ്വാഗതം പറഞ്ഞു ജില്ലാ ലീഗ് ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, സെക്രട്ടറിമാരായ അഡ്വ.എം.പി.മുഹമ്മദലി, ബി.സി അഹമ്മദ്, എൻ.എ.റഫീഖ് മാസ്റ്റർ, എസ്.എ.ശുക്കൂർ ഹാജി, സി കെ.മൂസകുഞ്ഞിഹാജി , ഉസ്മാൻ കരപ്പാത്ത് തുടങ്ങിയവർ സംസാരിച്ചു.