ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി

Saturday 19 July 2025 9:33 PM IST

പയ്യാവൂർ:ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്, വൈ.എം.സി എ ചെമ്പേരി, മാതൃവേദി ചെമ്പേരി മേഖല, ജില്ലാ ഗവ. ഹോമിയോ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ജീവിതശൈലീ രോഗ നിർണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽക്യാമ്പ് ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൽ കാവനാടിയിൽ അദ്ധ്യക്ഷത വഹിച്ചു.

ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യപ്രഭാഷണവും നെല്ലിക്കുറ്റി ദൈവാലയ വികാരി ഫാ. മാത്യു ഓലിക്കൽ ആമുഖപ്രഭാഷണവും നടത്തി. ചെമ്പേരി വൈ.എം.സി.എ. പ്രസിഡന്റ് ഷീൻ അബ്രാഹം , മാതൃവേദി ആനിമേറ്റർ സിസ്റ്റർ ദീപ്തി എം.എസ്.എം.ഐ,ഡോ.ഷിബി പി.വർഗീസ് എന്നിവർ പ്രസംഗിച്ചു. വൈ.എം.സി.എ. പ്രതിനിധി സൈജു കാക്കനാട്ട് സ്വാഗതവും മാതൃവേദി ചെമ്പേരി മേഖല പ്രസിഡണ്ട് ഷീബ തെക്കേടത്ത് നന്ദിയും പറഞ്ഞു.