മ​ത്സ്യ​വി​പ​ണ​ന​ത്തിന് ​ ഇനി ഇ​​ ഓ​ട്ടോ​ക​ൾ

Sunday 20 July 2025 12:21 AM IST
മ​ത്സ്യ​വി​പ​ണ​ന​ത്തി​നാ​യി ​തയ്യാറായ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ

കണ്ണൂർ: ജി​ല്ല​യി​ലെ സം​യോ​ജി​ത ആ​ധു​നി​ക മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​മാ​യ തലശ്ശേരി ചാ​ലി​ൽ ഗോ​പാ​ല​പേ​ട്ട​യി​ൽ​ നി​ന്ന് മ​ത്സ്യ​വി​പ​ണ​ന​ത്തി​നാ​യി ഇ​നി ​മു​ത​ൽ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ ഓ​ടി​ത്തു​ട​ങ്ങും. ചെ​റു​കി​ട മ​ത്സ്യ​ക്ക​ച്ച​വ​ട​ക്കാ​ർ​ക്കാ​യി അ​ഞ്ച് മ​ത്സ്യ​വി​പ​ണന ഇ​ല​ക്ട്രോ​ണി​ക് ഓ​ട്ടോ​ക​ൾ (മൊ​ബൈ​ൽ ഫി​ഷ് വെ​ൻ​ഡിംഗ് കി​യോ​സ്‌​ക്കു​ക​ൾ) സ​ജ്ജ​മാ​യി. 25 കി​ലോ​യു​ടെ അ​ഞ്ച് ക്രേയ്റ്റു​ക​ൾ ഇ​തി​ൽ കൊ​ണ്ടു​പോ​കാ​നാ​കും.

മ​ത്സ്യം പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള സു​താ​ര്യ​മാ​യ ചി​ല്ലു​കൂ​ടാ​ണ് ഇ​തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. മീ​ൻ മു​റി​ക്കാ​നും വൃ​ത്തി​യാ​ക്കാ​നും പാ​ക്കിംഗി​നും മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചെ​തു​മ്പ​ൽ കളയുന്നതിന് കൈ​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന യ​ന്ത്ര​വും ഒ​രു​ക്കി. ഉ​പ​ഭോ​ക്താ​വി​ന് മീ​ൻ നേ​രി​ട്ട് ക​ണ്ട് തി​ര​ഞ്ഞെ​ടു​ക്കാ​വു​ന്ന രീ​തി​യി​ലാ​ണ് രൂ​പ​ക​ൽ​പ​ന.

ചാ​ലി​ൽ ഗോ​പാ​ല​പേ​ട്ട മാ​തൃ​ക മ​ത്സ്യ​ബ​ന്ധ​ന ഗ്രാ​മ​ത്തി​ന്റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ഇ​ല​ക്ട്രി​ക് ഫി​ഷ് വെ​ൻ​ഡിംഗ് ഓ​ട്ടോ കി​യോ​സ്‌​ക് ഉ​ൾ​പ്പെ​ടെ 10 ഘ​ട​ക പ​ദ്ധ​തി​ക​ളാ​ണ് ഈ ​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന​ത്. പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ മ​റ്റൊ​രു സം​വി​ധാ​ന​മാ​ണ് ചാ​ലി​ൽ നാ​യ​നാ​ർ കോ​ള​നി​യി​ൽ നി​ർ​മ്മി​ച്ച സെ​പ്റ്റേ​ജ് യൂ​നി​റ്റ്.

7.8 ല​ക്ഷം രൂപ

ഒ​രു ഇ​ല​ക്ട്രി​ക് മ​ത്സ്യ​വി​പ​ണ​ന ഓ​ട്ടോ​യു​ടെ വി​ല 7.8 ല​ക്ഷം രൂ​പ​യാ​ണ് . ഫി​ഷ​റീ​സ് വ​കു​പ്പി​നാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​വ​ഹ​ണ ചു​മ​ത​ല. കേ​ര​ള സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ​റേ​ഷ​നാ​ണ് നി​ർ​മ്മാ​ണം ന​ട​ത്തു​ന്ന​ത്. സം​യോ​ജി​ത ആ​ധു​നി​ക തീ​ര​ദേ​ശ മ​ത്സ്യ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഘ​ട​ക പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​ണി​ത്.

മ​ത്സ്യ​വി​പ​ണ​ന​ത്തി​നാ​യി ​തയ്യാറായ ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ