കളക്ടറുമായി സംവദിച്ചു
Sunday 20 July 2025 12:00 AM IST
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ഗവ.വി.കെ. രാജൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മീറ്റ് ദി കളക്ടർ പ്രോഗ്രാമിൽ പങ്കെടുത്ത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനുമായി സംവദിച്ചു. പഴയ തലമുറയ്ക്ക് തലയില്ല പുതിയ തലമുറയ്ക്ക് മുറയില്ല എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് ഐ.ജെ.അഗ്നിജിത് ആണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. തങ്ങളുടെ സ്കൂൾ, കബഡി ടീം ,പഠനം പരീക്ഷ മുതലായ കാര്യങ്ങളെപ്പറ്റി കളക്ടറുമായി കുട്ടികൾ സംവദിച്ചു. പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും പറ്റാവുന്നത്രയും പങ്കെടുത്ത് വിദ്യാർത്ഥി ജീവിതം ആസ്വദിക്കുവാനും അദ്ദേഹം കുട്ടികളോട് നിർദ്ദേശിച്ചു.കുട്ടികളുടെ സ്പോർട്സ് താൽപര്യം അറിഞ്ഞ കളക്ടർ തൃശൂർ ജില്ലയിലേക്ക് കായികമേള കപ്പ് കൊണ്ടുവരുവാൻ കഴിയട്ടെയെന്ന് ആശംസിച്ചു.