മാദ്ധ്യമ ശില്പശാല

Sunday 20 July 2025 12:25 AM IST

ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷനും ആലപ്പുഴ പ്രസ് ക്ലബ്ബും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി ആലപ്പുഴ കയർ കോർപ്പറേഷൻ ഹാളിൽ സംഘടിപ്പിച്ച മാദ്ധ്യമ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മികച്ച കുടുംബശ്രീ സംരംഭകരുടെ അനുഭവം പങ്കുവയ്ക്കൽ, കുടുംബശ്രീ പ്രവർത്തനങ്ങളിൽ മാദ്ധ്യമപ്രവർത്തകരുടെ പങ്ക് എന്ന വിഷയത്തിൽ ചർച്ച എന്നിവ നടന്നു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ്.രഞ്ജിത്ത് അദ്ധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് റോയ് കൊട്ടാരച്ചിറ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.എസ്.സുമേഷ്, കുടുംബശ്രീ അസി ജില്ല മിഷൻ കോ ഓർഡിനേറ്റർ ടെസ്സി ബേബി, ടി.യു.ശരണ്യ, കുടുംബശ്രീ സംരംഭകരായ സുനിത, വിജി, ചഞ്ചല, സിന്ധു വിനു തുടങ്ങിയവർ സംസാരിച്ചു.