അടിമുടി മാറാൻ തപാൽ വകുപ്പ്

Sunday 20 July 2025 12:28 AM IST

ആലപ്പുഴ:തപാൽ വകുപ്പിന്റെ സേവനങ്ങൾ അടിമുടി മാറുന്നു. സ്പീഡ് പോസ്റ്റും രജിസ്ട്രേഡ് തപാലും വീട്ടിലിരുന്ന് ബുക്ക് ചെയ്യാം. പോസ്റ്റുമാൻ വീട്ടിലെത്തി ഇവ ശേഖരിക്കും. തപാൽ വകുപ്പിന്റെ സോഫ്റ്റ്‌വെയർ ‘ഐടി 2.0’ ആപ്ലിക്കേഷനിലേക്ക് മാറുന്നതോടെയാണ് പുതിയ പരിഷ്ക്കാരങ്ങൾ . തപാൽ വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് തപാൽ ബുക്കിംഗ് സംവിധാനം. തപാൽ ബുക്ക് ചെയ്ത് പണം അടയ്ക്കുമ്പോൾ ബന്ധപ്പെട്ട പോസ്റ്റ്മാന് സന്ദേശം ലഭിക്കുകയും വീട്ടിലെത്തി ഉരുപ്പടിശേഖരിക്കുകയുമാണ് ചെയ്യുക. പോസ്റ്റ്ഓഫീസുകളിൽ യു.പി.ഐ പേയ്മെന്റ് അടക്കമുള്ള സംവിധാനങ്ങളുണ്ടുകും.

നാളെ സേവനം തടസപ്പെടും തപാൽ വകുപ്പിന്റെ പുതിയ മാറ്റം ജില്ലയിൽ 22 മുതൽ നടപ്പിലാക്കും. ഇതിന് മുന്നോടിയായി നാളെ പോസ്റ്റ് ഓഫീസ് സേവനങ്ങൾ തടസപ്പെടും.