ക്ഷേത്രത്തിലെ കാണിക്കവഞ്ചി പൊളിച്ച് പണം കവർന്ന സംഭവം; പ്രതി പിടിയിൽ

Sunday 20 July 2025 1:22 AM IST

വെഞ്ഞാറമൂട്: വേളാവൂർ വാഴാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചി പൊളിച്ച് പണം കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോലിയക്കോട് പാളയംകെട്ട് ചരുവിള പുത്തൻ വീട്ടിൽ ജയനാണ്(40)) അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ ക്ഷേത്ര ജീവനക്കാരെത്തിയപ്പോൾ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. തുടർന്ന് ഭാരവാഹികൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ വേളാവൂർ പെട്രാൾ പമ്പിന് സമീപത്ത് നിന്നും പിടികൂടിയത്. എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാം, എസ്.ഐ.സജിത്, ഗ്രേഡ് എസ്.ഐ.സജു, എ.എസ്.ഐ. ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.