അമ്പലംമുക്ക് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ
Sunday 20 July 2025 1:43 AM IST
തിരുവനന്തപുരം:പേരൂർക്കട അമ്പലംമുക്ക് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിലും എസ്.എസ്.എൽ.സിക്കും എ പ്ലസ് നേടിയ എല്ലാ കുട്ടികളെയും അനുമോദിച്ചു.പഠനോപകരണങ്ങളും വിതരണം ചെയ്തു.തുടർന്ന് സ്കൂൾ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. സ്കൂളിൽ നടന്ന ചടങ്ങ് വി.കെ.മോഹൻ ഉദ്ഘാടനം ചെയ്തു.പി.ദിനകരൻ പിള്ള, കരകുളം ശശി, പ്രിൻസിപ്പൽ ബിന്ദു ശിവദാസ്, ഹെഡ്മിസ്ട്രസ് പഞ്ചമി, പി.സി.പ്രമോദ്, സി.ജി.സഞ്ജയ്, ഗിരീഷ് കുമാർ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.