രാമായണ സന്ധ്യാചാരണം.
Sunday 20 July 2025 1:44 AM IST
തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ രാമായണ സന്ധ്യാചാരണ ചടങ്ങുകൾ പ്രൊഫ. വി.മധുസൂദനൻനായർ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് ഡോ.ടി.ജി രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. കുരീ പ്പുഴ സജീവ്,പി.കെ.ഗോപകുമാരൻ,സുമേഷ് കൃഷ്ണൻ എന്നിവർ രാമായണ പാരായണം നടത്തി. പ്രൊഫ.കാട്ടൂർ നാരായണപിള്ള,കാരയ്ക്കാമണ്ഡപം വിജയകുമാർ,സുധഹരികുമാർ,സുമേഷ് കൃഷ്ണൻ, ഉണ്ണികൃഷ്ണൻ,ആറ്റുകാൽ ജി.കുമാരസ്വാമി,കെ.മുരളീധരൻ എന്നിവർ പങ്കെടുത്തു.