വിയറ്റ്നാമിൽ ബോട്ട് മുങ്ങി 34 മരണം

Sunday 20 July 2025 7:12 AM IST

ഹാനോയ്: വിയറ്റ്നാമിലെ ഹാ ലോംഗ് ഉൾക്കടലിൽ ടൂറിസ്റ്റ് ബോട്ട് മുങ്ങി 34 പേർ മരിച്ചു. 11 പേരെ രക്ഷപെടുത്തി. ബോട്ടിൽ 53 പേർ ഉണ്ടായിരുന്നെന്നാണ് വിവരം. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2ന് ശക്തമായ മഴയേയും കാറ്റിനെയും തുടർന്നായിരുന്നു അപകടം. യാത്രക്കാരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതലും വിയറ്റ്നാം പൗരന്മാർ ആണെന്നാണ് വിവരം.