അജ്ഞാതൻ മരിച്ച നിലയിൽ

Sunday 20 July 2025 3:26 PM IST

പുനലൂർ: പൗലോസ് എന്ന പേരിൽ പുനലൂരിലും പരിസരപ്രദേശങ്ങളിലും കൂലിപ്പണി ചെയ്തുവന്നിരുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. 60 വയസ് പ്രായം തോന്നിക്കും. മറ്റ് വിവരങ്ങൾ ലഭ്യമല്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പുനലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 0475 2222700.