മാതാപിതാക്കളെ അക്രമിച്ച മകൻ അറസ്റ്റിൽ

Monday 21 July 2025 12:02 AM IST

പറവൂർ: മാതാപിതാക്കളെ അക്രമിക്കുകയും വീട് തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ മകൻ വെളിയത്തുനാട് വയലോടം കാ‌ർത്തികമ്പലം വീട്ടിൽ കെ.കെ. രാജുവിനെ (49) ആലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയാണ് രാജു മാതാപിതാക്കൾ താമസിക്കുന്ന വീട് തല്ലിപ്പൊളിക്കുകയും മാതാപിതാക്കളെയും സഹോദരനെയും സഹോദരന്റെ മകനെയും ആക്രമിച്ചത്. പരിക്കേറ്റവർ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു.