അഡ്വ. കെ. ജഗദീശ് ചന്ദ്രൻനായർ

Sunday 20 July 2025 4:50 PM IST

കൊച്ചി: ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കലൂർ ആസാദ് റോഡ് കൊമരോത്ത് ലെയിനിൽ (ഹൗസ് നമ്പർ കെ.വി.ആർ.എ 2) അഡ്വ. കെ. ജഗദീശ് ചന്ദ്രൻ നായർ (95) നിര്യാതനായി. ചങ്ങനാശേരി മാമൂട് മാമുണ്ട കുടുംബാംഗമാണ്. അഭിഭാഷകവൃത്തിയിൽ 74 വർഷത്തെ അനുഭവസമ്പത്തുള്ള ഇദ്ദേഹത്തിന് സിവിൽ, ഭരണഘടന, ക്രിമിനൽ, കമ്പനി നിയമങ്ങളിൽ പാണ്ഡിത്യമുണ്ടായിരുന്നു. ഇടമലയാർ, ഗ്രാഫൈറ്റ് കേസുകൾ, നാദാപുരം കൊലക്കേസ്, ഇലക്‌ഷൻ കേസുകൾ തുടങ്ങിയവയിൽ ഹാജരായി ശ്രദ്ധേയനായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പച്ചാളം ശാന്തി കവാടത്തിൽ. പരേതയായ ജി. പാറുക്കുട്ടി അമ്മയാണ് ഭാര്യ. മക്കൾ: ഹൈക്കോടതി അഭിഭാഷകൻ ജെ. കൃഷ്ണകുമാർ ( ആർ.എസ്.പി ജില്ലാ എക്‌സിക്യുട്ടീവ് അംഗം, യു.ടി.യു.സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം, പ്രോഗ്രസീവ് ലായേഴ്‌സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി ), ലത പ്രദീപ് (വിജയവാഡ ), ജെ. പ്രേംചന്ദ് (എൻജിനിയർ, ദുബായ്). മരുമക്കൾ: ദീപ കൃഷ്ണകുമാർ, വി. പ്രദീപ് (റിട്ട. എക്‌സിക്യുട്ടീവ് ഡയറക്ടർ വൈശാഖ് സ്റ്റീൽസ്), മഞ്ജു പ്രേം.