പച്ചക്കറി കൃഷി വിളവെടുപ്പ്
Monday 21 July 2025 12:53 AM IST
കണ്ണിമല : കണ്ണിമല ഫാർമേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എരുമേലി കൊരട്ടിയിൽ രണ്ടര ഏക്കറിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ക്ലബ് കൃഷി പ്രൊമോട്ടറായ തെക്കേകീപ്പാട്ട് ടി.എസ്. മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ്. വള്ളിപ്പയർ, ചീര, കുക്കുമ്പർ, പാവൽ, പടവലം, കോവൽ, പച്ചമുളക് തുടങ്ങി എല്ലായിനം പച്ചക്കറിയിനങ്ങളും നാടൻരീതിയിലാണ് കൃഷി ചെയ്‌തത്. വിളവെടുപ്പുത്സവം ക്ലബ് പ്രസിഡന്റ് പി.ഡി. ജോൺ പവ്വത്ത് ഉദ്ഘാടനം ചെയ്തു. മുണ്ടക്കയം പഞ്ചായത്തംഗം ദിലീഷ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. സാബു തോമസ് തകടിയേൽ, ലൂയിസ് ഒറവാറൻതറ, ടി.പി. ആന്റണി തകടിയേൽ, അനൂപ് കാട്ടിപ്പുരക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.