സിഗ്‌നേച്ചർ ക്യാമ്പയിൻ
Monday 21 July 2025 12:58 AM IST
കോട്ടയം : ലഹരിമാഫിയയ്ക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ലഹരിവ്യാപനത്തിനെതിരെ ഗാന്ധി ദർശൻ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ലാ വൈസ് പ്രസിഡന്റ് കാളികാവ് ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എൻഹർഷകുമാർ മുഖ്യപ്രഭാഷണം നടത്തി. എം.കെ ശ്രീരാമചന്ദ്രൻ, കെ.ഡി പ്രകാശൻ, പി.എസ് മുഹമ്മദ് അൻസാരി, റോയി ജോൺ ഇടയത്തറ, ജോബ് വിരുത്തിക്കരി, ഷിബു ഏഴേപുഞ്ചയിൽ, ജോമോൻ മാത്യു, പി.എൻ നാരായണൻ നമ്പൂതിരി, എൻ.ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.