വനിതാവേദി വാർഷികം

Monday 21 July 2025 12:58 AM IST

എരുമേലി:മണിപ്പുഴ തൂങ്കുഴിപ്പടി ചൈതന്യ വനിതാവേദിയുടെ രണ്ടാമത് വാർഷികം അഞ്ചു മുത്തശ്ശിമാർ ചേർന്ന് നിലവിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുൻ അംഗം പ്രകാശ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റും റിട്ട.അദ്ധ്യാപികയുമായ കെ.സുജാത അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി സെക്രട്ടറി ആശാമാത്തൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.പച്ചക്കറിവിത്തുകളുടെ വിതരണം എം.ടി.ബേബിച്ചനും, ബേബി എബ്രഹാമും ചേർന്ന് നിർവഹിച്ചു. എസ്.ലാലൻ പാറയിൽ , ലാലി ജോസഫ് ,സുജ വി. ആന്റണി എന്നിവർ പ്രസംഗിച്ചു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. തുടർന്ന് സ്‌നേഹവിരുന്നും നടന്നു.