സ്രിന്ധയുടെ സംവിധാനത്തിൽ സൗബിൻ ഷാഹിർ ചിത്രം,​ അടിസ്ഥാന രഹിതമെന്ന് അണിയറ പ്രവർത്തകർ

Monday 21 July 2025 6:00 AM IST

സൗബിൻ ഷാഹിറിനെ നായകനാക്കി നടി സ്രിന്ധ സംവിധായകയായി അരങ്ങേറ്റം കുറിക്കുമെന്ന് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് അണിയറ പ്രവർത്തകർ. അൻവർ റഷീദ് എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ബെന്നി പി. നായരമ്പലം തിരക്കഥ എഴുതുമെന്നായിരുന്നു വാർത്ത. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കും. നിലവിൽ ഇങ്ങനൊരു പ്രോജക്ട് ഇല്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.അതേസമയം

ഫോർ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് സ്രിന്ധ വെള്ളിത്തിരയിൽ എത്തുന്നത്. 1983 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. 22 ഫീ മെയിൽ കോട്ടയം, 101 വെഡ്ഡിംഗ്സ്, മംഗ്ളീഷ്, അന്നയും റസൂലും, ടു കൺട്രീസ്, ആട് 2, ട്രാൻസ്,ഭീഷ്മപർവ്വം ബോഗയ്‌ൻവില്ല തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ചൈന ടൗണിൽ സഹസംവിധായികയായി പ്രവർത്തിച്ചിട്ടുണ്ട്.