മെഹ്ഫിൽ രാവിൽ മുകേഷും ആശ ശരത്തും വിസ്മയമായി

Monday 21 July 2025 6:00 AM IST

മുകേഷ്,ആശ ശരത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന"മെഹ്ഫിൽ "എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. കൈതപ്രം എഴുതിയ വരികൾക്ക് ദീപാങ്കുരൻ സംഗീതം പകർന്ന് മുസ്തഫ,ദേവി ശരണ്യ എന്നിവർ ആലപിച്ച"നൊന്തവർക്കേ നോവറിയൂ...." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സിനിമ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫിൽ ആയിരുന്നു. ഇതു നേരിൽ കണ്ട് ജയരാജിന്റെ ഹൃദയത്തിൽ പതിഞ്ഞ ഒരു സംഗീതരാവിന്റെ ദൃശ്യാവിഷ്കാരമാണ് " മെഹ്ഫിൽ ".മുല്ലശ്ശേരി രാജഗോപാലനായി മുകേഷും ഭാര്യയായി ആശ ശരത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഉണ്ണി മുകുന്ദൻ,മനോജ് കെ ജയൻ,കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, വൈഷ്ണവി,സബിത ജയരാജ്,അശ്വന്ത് ലാൽ,അജീഷ്, ഷിബു നായർ എന്നിവരോടൊപ്പം ഗായകരായ രമേശ് നാരായൺ, ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഛായാഗ്രഹണം രാഹുൽ ദീപ് , ,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം.വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ്‌ ഗോവിന്ദൻ നിർമിക്കുന്നചിത്രം ആഗസ്റ്റ് 8ന് തിയേറ്ററുകളിലെത്തും.പി .ആർ. ഒ എ .എസ് ദിനേശ്.