സന്തത സഖിയെ... പ്രണയിച്ച് റംസാനും ഗൗരി കിഷനും
ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിലെ സന്തത സഖിയെ.. എന്ന് ആരംഭിക്കുന്ന പ്രണയ ഗാനരംഗത്ത് റംസാനും ഗൗരി കിഷനും. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളാണ് മനോഹരമായ ഈ മെലഡിയുടെ ഹൈലൈറ്റ്. കെ .എസ് . ഹരിശങ്കറിന്റെ മനോഹരമായ ആലാപനം പ്രത്യേകതയാണ്. വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ബിബിൻ അശോക് സംഗീതം പകരുന്നു. 'ട്വന്റി വൺ ഗ്രാംസ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം അഡ്വഞ്ചൈർ മൂഡിൽ ഒരുക്കുന്നു.നരേൻ, ബാബു ആന്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം ആഗസ്റ്റ് 8ന് റിലീസ് ചെയ്യും.അജു വർഗീസ്, സജിൻ ചെറുകയിൽ, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്, ജയശ്രീ, ആൻ സലിം എന്നിവരാണ് മറ്റു താരങ്ങൾ.തിരക്കഥ, സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, ഛായാഗ്രഹണം- ആൽബി, എഡിറ്റർ- കിരൺ ദാസ്, ഗാനങ്ങൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ,
ട്വന്റി വൺ ഗ്രാംസ്, ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം റിനിഷ് കെ . എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹസം നിർമ്മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ, ,വിതരണം - സെൻട്രൽ പിക്ചേഴ്സ്, പി.ആർ. ഒ ശബരി.