സിജു വിത്സന്റെ ഡോസ് പത്തനംതിട്ടയിൽ
Monday 21 July 2025 6:00 AM IST
നവാഗതനായ അഭിലാഷ് ആർ. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ഡോസ് എന്ന ചിത്രത്തിൽ സിജു വിത്സൻ നായകൻ.
മെഡിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഡോസിന്റെ ചിത്രീകരണം ആഗസ്റ്റ് രണ്ടാംവാരം പത്തനംതിട്ടയിൽ ആരംഭിക്കും.
ടൈറ്റിൽ ലോഞ്ച് സംവിധായകൻ വിനയൻ നിർവഹിച്ചു. ജഗദീഷ്, അശ്വൻ കുമാർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, റിത ഫാത്തിമ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
എ സിനിമാറ്റിക് പിക്ചേഴ്സിന്റെ ബാനറിൽ ഷാന്റോ തോമസ് ആണ് നിർമ്മാണം. വിഷ്ണു പ്രസാദ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ശ്യാം ശശിധരൻ, കളറിസ്റ്റ് ലിജു പ്രഭാകർ, സംഗീതം ഗോപിസുന്ദർ, പ്രൊഡക്ഷൻ ഡിസൈൻ അനു മാരായി, കോസ്റ്റ്യൂ സുൽത്താന റസാഖ്, മേക്കപ്പ് പ്രണവ് വാസൻ, പ്രോജക്ട് ഡിസൈൻ മനോജ് കുമാർ പാരിപ്പള്ളി, പ്രൊഡക്ഷൻ കൺട്രോളർ പ്രസാദ് നമ്പിയാൻകാവ്, ആക്ഷൻ കലെ കിംഗ്സൺ.