കല്ലേലി കാവിലെ ഉത്സവ ഗാനവുമായി സുമതി വളവ്
കല്ലേലി കാവിലെ ഉത്സവ കൊടിയേറ്റത്തിന്റെ ആഘോഷ ഗാനത്തിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവ് . സന്തോഷ് വർമയുടെ വരികൾക്ക് മധു ബാലകൃഷ്‌ണൻ, ദീപക് ബ്ലൂ, നിഖിൽ മേനോൻ, ഭദ്രാ റെജിൻ എന്നിവർ ചേർന്നാണ് ആലാപനം.സംഗീത രഞ്ജിൻ രാജ് ആണ്.
പുഷ്പ, തൂഫാൻ തുടങ്ങിയ സൗത്ത് ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഗാനാ ലാപനത്തിലൂടെ തെന്നിന്ത്യൻ മുഖമുദ്രയായ ദീപക് ബ്ലൂവും മലയാളത്തിന്റെ അനുഗ്രഹീത ഗായകൻ മധു ബാലകൃഷ്‌ണനും ഈ ആഘോഷ ഗാനത്തിൽ ഒരുമിക്കുമ്പോൾആസ്വാദനത്തിൽ മികവേറും എന്നുറപ്പാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാർഥ് ഭരതൻ, ശ്രാവൺ മുകേഷ്, നന്ദു, മനോജ് കെയു, ശ്രീജിത്ത് രവി, ബോബി കുര്യൻ, അഭിലാഷ് പിള്ള, ശ്രീപഥ് യാൻ, ജയകൃഷ്ണൻ, കോട്ടയം രമേശ്, സുമേഷ് ചന്ദ്രൻ, ചെമ്പിൽ അശോകൻ, വിജയകുമാർ, ശിവ അജയൻ, റാഫി, മനോജ് കുമാർ, മാസ്റ്റർ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാർ, ഗോപിക അനിൽ, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്‌നിയ ജയദീഷ്, സ്മിനു സിജോ,ഗീതി സംഗീത,അശ്വതി അഭിലാഷ് എന്നിവരാണ് താരങ്ങൾ. ഹൊറർ ഫാമിലി ഗണത്തിൽപ്പെടുന്ന ചിത്രത്തിന് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്നു. ശങ്കർ പി.വി ഛായാഗ്രഹണം നിർവഹിക്കുന്നു എഡിറ്റർ ഷഫീഖ് മുഹമ്മദ് അലി , ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ,വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്തും ചേർന്നാണ് നിർമിക്കുന്നത്.
കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി , വിതരണം ഡ്രീം ബിഗ് ഫിലിംസ് , പി. ആർ. ഒ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.