സംഘടനാ ചരിത്രത്തിൽ ആദ്യം, സുമലത മോഹൻദാസ് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി
Sunday 20 July 2025 9:03 PM IST
പാലക്കാട് : സി.പി.ഐയുടെ സംഘടനാ ചരിത്രത്തിലാദ്യമായി പാർട്ടിക്ക് വനിതാ ജില്ലാ സെകട്ടറി. പാലക്കാട് ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസിനെയാണ് തിരഞ്ഞെടുത്തത്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് സുമലത സെക്രട്ടറി സ്ഥാനത്തെത്തിയത്. സമ്മേളനത്തിൽ 45 അംഗ ജില്ലാ കൗൺസിലിനെയും തിരഞ്ഞെടുത്തു. നിലവിൽ മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹിളാ സംഘം ജില്ലാ സെക്രട്ടറി സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയാണ് സുമലത. മലമ്പുഴ മന്തക്കാട് തോട്ടപുര സ്വദേശിയാണ്