പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ മണ്ണിടിച്ചിൽ
Monday 21 July 2025 12:13 AM IST
ഗതാഗതം തടസ്സപ്പെട്ടു
കൊട്ടിയൂർ: കനത്ത മഴയിൽ കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻതോടിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത വിധം കല്ലും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
കഴിഞ്ഞ കുറേക്കാലമായി മണ്ണിടിച്ചിൽ മൂലം ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പാത കൂടിയാണ് പാൽച്ചുരം. കഴിഞ്ഞ മേയിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അന്ന് മണ്ണിടിഞ്ഞു വീണ അതേ സ്ഥലത്താണ് ഇന്നലെയും മണ്ണിടിഞ്ഞു വീണത്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്.