ഉമ്മൻചാണ്ടി അനുസ്മരണം
Monday 21 July 2025 1:46 AM IST
വിതുര: തൊളിക്കോട് പഞ്ചായത്തിലെ തുരുത്തിയിൽ കോൺഗ്രസ് ഉമ്മൻചാണ്ടി അനുസ്മരണയോഗം സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എൻ.എസ്.ഹാഷിം ഉദ്ഘാടനം ചെയ്തു. എം.എം.ബുഹാരി,പേരിനാട്ഷറഫുദ്ദീൻ,ഫൈസൽഫൈസു,സജീന,വൈ.എം.നൗഷാദ്,മധു മുഹമ്മദ്മുബീൻ, മുഹ്സിന,ശിഫ, സിദ്ദീഖ്, അൽഫിയ, നിസാർ, സിന്ധു, അബ്ദുൽറഷീദ്, എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് തോട്ടുമുക്ക് വാർഡ്കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണയോഗം ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് തോട്ടുമക്ക് ഹക്കീം അദ്ധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ,സജിത് പുളിമൂട്,പൊൻപാറരവി,കെ.വേലപ്പൻ,ഷീല,യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെഹിൻ,ഹക്കീം,അഷ്റഫ്,ബഷീർ,ജാനറ്റ്,സലീം,വിജയൻ എന്നിവർ പങ്കെടുത്തു.