പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു,​ പിടിമുറുക്കി ബി.ജെ.പി നേതാക്കൾ,​ മലയാളി അദ്ധ്യാപകന് മുട്ടൻ പണി

Wednesday 18 September 2019 11:51 PM IST

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അധിക്ഷപിച്ച മലയാളി അദ്ധ്യാപകന് മുട്ടൻ പണി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലുള്ള ഒരു സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന സിജു ജയരാജിനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വിനയായത്. മോദിയെ അധിക്ഷേപിക്കുന്ന പോസ്റ്റ് സോഷ്യൽ​ മീഡ‌ിയയിൽ വെെറലായതോടെ സിജു ജയരാജിന് ജോലി നഷ്ടപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേരളത്തിലെ നേതാക്കളാണ് ആദ്യം പ്രതിഷേധമുയർത്തിയത്.

സാമൂഹികശാസ്ത്ര അധ്യാപകനായിരുന്ന സിനു മോദിയെ അധിക്ഷേപിക്കുന്ന തരത്തിലാണ് പോസ്റ്റ് ഇട്ടത്. തുടർന്ന് ബി.ജെ.പി നേതാക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ ജോലി ചെയ്തിരുന്ന സ്‌കൂൾ മാനേജ്‌മെന്റ് സിജുവിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനെ തുടർന്ന് സിജു ഖേദപ്രകടനവുമായി രംഗത്തെത്തി.

തനിക്ക് പ്രധാനമന്ത്രിയോട് ബഹുമാനമാണെന്നും ഒരിക്കലും അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹത്തോട് എന്നും ആദരവ് മാത്രമേയുള്ളൂവെന്നും സിജു ജയരാജ് പിന്നീട് പോസ്റ്റ് ചെയ്തു. രാഷ്ട്രീയ പരാമർശങ്ങള്‍ ഞാന്‍ ഫേസ്ബുക്കിലൂടെ ഇടുമായിരുന്നെങ്കിലും എന്റെ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യാന്‍ മനസ്സ് കൊണ്ട് പോലും തുനിഞ്ഞിട്ടില്ല. രാഷ്ട്രീയ പരാമർശങ്ങൾ ഞാൻ ഫേസ് ബൂക്കിലൂടെ ഇടുമായിരുന്നെങ്കിലും എന്റെ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ വ്യക്തിഹത്യ ചെയ്യാൻ മനസ്സ് കൊണ്ട് പോലും തുനിഞ്ഞിട്ടില്ല. എന്റെ അബദ്ധം കൊണ്ട് സംഭവിച്ച ഈ ഒരു പ്രശ്നത്തിൽ ഞാൻ അങ്ങേയറ്റം ഖേദിക്കുന്നു ഈ രാജ്യത്തെ ജനങ്ങളോട് മാപ്പപേക്ഷിക്കുന്നു. സിജു ഫേസ്ബുക്കിൽ കുറിച്ചു.