സ്കൂളുകളിൽ പഠന ശില്പശാല
പൂവാർ: ഭരണഘടനയുടെ ആമുഖവും മൗലിക കടമകളും അടിസ്ഥാനമാക്കി 'നന്മകൾ തേടുന്ന ബാല്യം' എന്ന പേരിൽ സ്കൂളുകളിൽ കുട്ടികൾക്കായി ശില്പശാല സംഘടിപ്പിക്കുന്നു. ശാന്തിഗ്രാം,വെറ്റൽ ഫോർ ഇന്ത്യ,കാവൽ പ്ലസ് എന്നീ സംഘടനകൾ സംയുക്തമായി നടക്കുന്ന പഠന ശില്പശാല കാഞ്ഞങ്ങാട് ആനന്ദാശ്രമം വെറ്റൽ ഫോർ ഇന്ത്യാ പ്രൊജക്ട് കോ ഓർഡിനേറ്റർ ശ്രീധരൻ.സി ക്ലാസുകൾക്ക് നേതൃത്വം നൽകും.
28ന് കോട്ടുകാൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, 29ന് രാവിലെ 10ന് ചൊവ്വര എം.വി. യു.പി സ്കൂൾ, ഉച്ചയ്ക്ക് 1.30 മുതൽ വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിലും ക്ലാസുകൾ ഉണ്ടായിരിക്കും. താത്പര്യമുള്ള മറ്റു സ്‌കൂളുകൾക്കും വിദ്യാലയ സമിതികൾക്കും ഈ സുവർണാവസരം പ്രയോജനപ്പെടുത്താനാകുമെന്ന് ശാന്തിഗ്രാം ചെയർമാൻ ബി.എസ്.ത്യാഗരാജ ബാബു,കാവൽ പ്ലസ് സി.എൻ.സി.പി കേസ് വർക്കർ യതിൻ എന്നിവർ അറിയിച്ചു. ഫോൺ: 7594015759, 8281225125, 8089247534