​ ക​ർ​ക്കി​ട​ക​ വാ​വു​ബ​ലി​ :ഒരുക്കങ്ങളായി

Monday 21 July 2025 1:51 AM IST

കാ​ഞ്ഞാ​ർ​ : മ​ഹാ​ദേ​വ​ സു​ബ്ര​ഹ്മ​ണ്യ​ ക്ഷേ​ത്ര​ത്തി​ൽ​ ക​ർ​ക്കി​ട​ക​ വാ​വു​ബ​ലി​യ്ക്കു​ള്ള​ ഒ​രു​ക്ക​ങ്ങ​ൾ​ പൂ​ർ​ത്തി​യാ​യ​താ​യി​ ഭാ​ര​വാ​ഹി​ക​ൾ​ അ​റി​യി​ച്ചു​. ​ 2​4​ ന് പുല​ർ​ച്ചെ​ അ​ഞ്ചു​ മു​ത​ൽ​ ബ​ലി​ത​ർ​പ്പ​ണ​ ച​ട​ങ്ങു​ക​ൾ​ ആ​രം​ഭി​ക്കും​. ഏ​ക​ദേ​ശം​ നൂ​റോ​ളം​ വ​ർ​ഷ​ങ്ങ​ളാ​യി​ ബ​ലി​ത​ർ​പ്പ​ണ​ ച​ട​ങ്ങു​ക​ൾ​ ന​ട​ക്കു​ന്ന​ ജി​ല്ല​യി​ലെ​ ത​ന്നെ​ പ്ര​ധാ​ന​പ്പെ​ട്ട​ ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ഒ​ന്നാ​ണ് കാ​ഞ്ഞാ​ർ​ മ​ഹാ​ദേ​വ​ സു​ബ്ര​ഹ്മ​ണ്യ​ ക്ഷേ​ത്രം​. ​​നി​ത്യേ​ന​ ബ​ലി​ത​ർ​പ്പ​ണ​വും​ ന​മ​സ്‌​കാ​ര​വും​ ന​ട​ക്കു​ന്ന​ ക്ഷേ​ത്ര​ത്തി​ൽ​ എ​ല്ലാ​ മാ​സ​ത്തി​ലെ​യും​ അ​മാ​വാ​സി​ ദി​നം​ വി​ശേ​ഷ​മാ​യി​ ആ​ച​രി​ക്കു​ന്നു​. ക​ർ​ക്കി​ട​കം​ തു​ലാം​ കും​ഭ​മാ​സ​ങ്ങ​ളി​ൽ​ ആ​യി​ര​ങ്ങ​ളാ​ണ് ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി​ ഇ​വി​ടെ​ എ​ത്തു​ന്ന​ത്. ​​ക്ഷേ​ത്രം​ മേ​ൽ​ശാ​ന്തി​ ദി​പി​ൻ​ശാ​ന്തി​യു​ടെ​ മു​ഖ്യ​ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ​. ക​ർ​ക്കി​ട​ക​ വാ​വി​നോ​ട​നു​ബ​ന്ധി​ച്ച് തി​ല​ഹ​വ​നം​,​ പി​തൃ​ ന​മ​സ്‌​കാ​രം​,​ പി​തൃ​സാ​യൂ​ജ്യ​പൂ​ജ​ എ​ന്നി​വ​ ന​ട​ത്തു​ന്ന​താ​ണ്.

തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രം

പടിഞ്ഞാറെകോടിക്കുളം :തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ച് 24 ന് രാവിലെ മുതൽ കർക്കിടകവാവുബലി നടക്കും. ക്ഷേത്രംമേൽശാന്തി കെ.എൻ. രാമചന്ദ്രൻ ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. അന്നേദിവസം പിതൃമോക്ഷപ്രാപ്തിക്കായി പ്രത്യേകം തിലഹവനത്തോടുകൂടി പിതൃനമസ്‌കാരവും അടച്ചുനമസ്‌കാരവും പുറകിൽ വിളക്ക്, നമസ്‌കാരഊട്ട്, മറ്റ് പിതൃപൂജകളും നടത്തുവാൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് പ്രസിഡന്റ് കെ.കെ. അജിത്ത്കുമാർ , സെക്രട്ടറി എം.എൻ. സാബു , കൺവീനർ ബിന്ദു പ്രസന്നൻ എന്നിവർ അറിയിച്ചു.