ഉപകരണങ്ങൾ നൽകി

Monday 21 July 2025 12:00 AM IST
പവർഗ്രിഡ് കോർപറേഷൻ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് നൽകിയ ഉപകരണങ്ങൾ ഏറ്റുവാങ്ങുന്നു.

ചാലക്കുടി: പവർഗ്രിഡ് കോർപറേഷൻ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലേക്ക് സർജറി ഉപകരണങ്ങൾ കൈമാറി. 449,00,000 രൂപയുടെ ഉപകരണങ്ങളാണ് നൽകിയത്. ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ സർജറി ഉപകരണങ്ങൾ ഏറ്റുവാങ്ങി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിപു ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ. ഡോ. ടി.പി. ശ്രീദേവി, പവർഗ്രിഡ് കോർപറേഷൻ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ ബിപ്ലോബ്, കലൈ ശെൽവി, ലേ സെക്രട്ടറി മനോജ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.