'ചുവടുകൾ' നേതൃത്വ പരിശീലനം

Monday 21 July 2025 12:00 AM IST

തൃശൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ തൃശൂർ, പാലക്കാട് മലപ്പുറം ജില്ലകളിലെ ഡോക്ടർമാർക്കായി ദ്വിദിന നേതൃത്വ പരിശീലന പരിപാടി 'ചുവടുകൾ' നടത്തി. മുളങ്കുന്നത്തുകാവ് കിലയിൽ നടന്ന പരിശീലന പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പി. കെ ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. വിവിധ വിഷയങ്ങളിലായി പതിനൊന്ന് ക്ലാസുകൾ നടന്നു. തൃശൂർ സോൺ പ്രസിഡന്റ് ഡോ.പി.കെ. നേത്രദാസ്, സെക്രട്ടറി ഡോ. മുഷ്ത്താഖ്, വനിതാ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. രജിത വാരിയർ, കൺവീനർ ഡോ. ഷാനിബ, ട്രഷറർ ഡോ. കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.