സ്പോർട്സ് കിറ്റ് നൽകി
Monday 21 July 2025 1:53 AM IST
തിരുവനന്തപുരം: വഞ്ചിയൂർ വികസന സമിതിയുടെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെടുത്തിയ ഒത്തൊരുമിക്കാം കളിക്കളങ്ങൾ ഒരുക്കാം എന്ന പദ്ധതിയുടെ ഭാഗമായി വഞ്ചിയൂർ ഗവ. ഹൈസ്കൂളിലെ കുട്ടികൾക്ക് ബാഡ്മിന്റൺ പരിശീലനത്തിനുള്ള സ്പോർട്സ് കിറ്റ് നൽകി. ഡ്രീം വോയാഗർ ട്രാവൽസ് സി.ഇ.ഒയും ബി.എൻ.ഐ ബാഡ്മിന്റൺ ചാമ്പ്യനുമായ റോസ്ലിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ജിജി വഞ്ചിയൂർ,പി.ടി.എ പ്രസിഡന്റ് വിജില,സ്കൂളിന്റെ ചുമതലയുള്ള അദ്ധ്യാപകൻ ബിജു തുടങ്ങിയവർ സംസാരിച്ചു.